തിരുവനന്തപുരം: ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും ആദ്യമായി ഒരുമിക്കുന്ന ‘ഫാഷൻ ഓൺ ആമസോൺ, ഹർ പൽ ഫാഷനബിൾ’നു തുടക്കം കുറിച്ച് ആമസോൺ ഫാഷൻ. വസ്ത്രങ്ങൾ, ഷൂകൾ, വാച്ചുകൾ, ആക്‌സസറികൾ തുടങ്ങി എല്ലാത്തിനും വൺ-സ്റ്റോപ്പ് ഓൺലൈൻ ലക്ഷ്യസ്ഥാനമാണ് ആമസോൺ. മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ‘വെയർ ഇറ്റ് വിത്ത്’ നിർദേശങ്ങൾ, എളുപ്പത്തിലുള്ള റിട്ടേൺ,അതിവേഗ ഡെലിവറി, കൺവീനിയൻസ് ഫീസ് ഇല്ല എന്നിങ്ങനെയുള്ള സൗകര്യ ഫീച്ചറുകളുമുണ്ട്. ഫാഷനെ ആയാസരഹിതമാക്കാനും പുനർനിർവചിക്കാനും ഷോപ്പിംഗ് അനുഭവം എളുപ്പമാക്കുക എന്നതാണ് ആമസോൺ ഫാഷൻ ലക്ഷ്യമിടുന്നത്. സ്റ്റൈലാർന്ന ഔട്ട്ഫിറ്റ് അസംബിൾ ചെയ്യുന്നതിനും, സൺഗ്ലാസുകൾ, വാച്ചുകൾ, ഷൂകൾ മുതലായവ കൊണ്ട് സമ്പൂർണ ലുക്കിനുള്ള ശരിയായ കോംബിനേഷനുകൾ കണ്ടെത്തുന്നതിനും ഇവിടം സഹായിക്കുന്നു.
ഈസി റിട്ടേണുകൾ, അധിക ഫീസില്ലാതെ വേഗത്തിലുള്ള ഡെലിവറി തുടങ്ങിയ അധിക സൗകര്യങ്ങളോടെ ഫാഷൻ ഷോപ്പിംഗ് അനുഭവം ഏറ്റവും മികച്ചതാക്കുവാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് ആമസോൺ ഇന്ത്യയുടെ കൺസ്യൂമർ മാർക്കറ്റിംഗ് ഡയറക്ടർ പ്രഗ്യ ശർമ്മ പറഞ്ഞു. ആമസോൺ ഫാഷൻ്റെ വിപുലമായ സെലക്ഷനിൽ സുഖകരവും ആത്മവിശ്വാസവും നൽകുന്നതുമായ സ്റ്റൈലിംഗ് മികച്ചതാണെന്നും ആമസോൺ ഫാഷന്‍റെ ‘ഫാഷൻ ഓൺ ആമസോൺ, ഹർ പൽ ഫാഷനബിൾ’ൻ്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും പറഞ്ഞു.