നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട്ടില്‍ 2 ദിവസങ്ങളിലായി നടന്ന തെയ്യംകെട്ട് മഹോത്സവം സമാപിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട്ടില്‍ 2 ദിവസങ്ങളിലായി നടന്ന തെയ്യംകെട്ട് മഹോത്സവം സമാപിച്ചു. സമാപന ദിവസം വൈകിട്ട് ധര്‍മദൈവം മൂവാളംകുഴി ചാമുണ്ഡിയുടെയും പുലര്‍ച്ചെ പുതിയഭഗവതിയുടെയും പുറപ്പാട് കാണാന്‍ നൂറുകണക്കിനാളുകള്‍ തറവാട്ടില്‍ എത്തി. ചൂളിയാര്‍ ഭഗവതി, പാടാര്‍ക്കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, ദണ്ഡ്യ ങ്ങാനത്ത് ഭഗവതി തെയ്യക്കോലങ്ങളും അരങ്ങിലെത്തി. കളിയാട്ടത്തലേന്ന് വിവിധ തെയ്യക്കോലങ്ങളുടെ കുളിച്ചു തോറ്റങ്ങളും അന്തിത്തോറ്റങ്ങളുമുണ്ടായി. 13 വരെ പുതിയ ഭഗവതിയുടെ പ്രാര്‍ത്ഥന കളിയാട്ടവുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *