സ്വര്‍ണ്ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. ഇന്ന് 80 രൂപ കൂടി പവന് 52,960 രൂപയായി. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലും എത്തി. ഏപ്രിലില്‍ ഇതുവരെ പവന് 2080 രൂപയാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്. അഞ്ച് ദിവസത്തിനിടെ ഗ്രാമിന് 205 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. പവന് അമ്ബതിനായിരം കടന്ന സ്വര്‍ണവില വൈകാതെ അറുപതിനായിരം പിന്നിടുമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.