കാഞ്ഞങ്ങാട്: ക്ഷേത്ര ധര്‍മ്മസ്ഥല ഗ്രാമാവൃദ്ധി യോജനപദ്ധതിവഴി കക്കാട്ട് മഹാവിഷ്ണു ക്ഷേത്രനിര്‍മ്മാണ ഫണ്ടിലേക്ക് ധര്‍മ്മസ്ഥലധികാരി ഡോ. വിരേന്ദ്ര ഹെഗ്‌ഡെ നല്‍കുന്ന അഞ്ച് ലക്ഷം രൂപയുടെ ചടങ്ങ് നടന്നു. റുറല്‍ ഡെവലപ്‌മെന്റ് പ്രൊജക്റ്റ് ഓഫീസര്‍ ബിനോയ് എബ്രാഹം, ധര്‍മ്മസ്ഥലയുടെ തന്ത്രി എ.പി പത്മനാഭ പട്ടേരി, ക്ഷേത്ര തന്ത്രി കെ.വി നാരായണന്‍ വാഴുന്നോര്‍, വാസുദേവന്‍ വാഴുന്നോര്‍, ക്ഷേത്രനിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ നാരായണ പട്ടേരി, സെക്രട്ടറിയും കണ്‍വീനറുമായ തമ്പാന്‍, യോഗസഭയുടെ പ്രസിഡന്റ് വിഷ്ണുപ്രകാശന്‍, വൈസ് ചെയര്‍മാന്‍ എം.ബാലന്‍, രാധാകൃഷ്ണന്‍,ഫീല്‍ഡ് സൂപ്പര്‍വൈസര്‍ ശോഭ, സ്മിത,എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.