പാലക്കുന്ന് : മാലിന്യമുക്ത നവകേരളം പദ്ധതി ഉദുമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നടപ്പാക്കും. അതിനായുള്ള യൂത്ത് ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സൈനബ അബൂബക്കര്‍ അധ്യക്ഷയായി. പ്രസിഡന്റ് പി. ലക്ഷ്മി, ജൂനിയര്‍ സുപ്രണ്ട് അജയ് കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി. സുധാകരന്‍ അംഗങ്ങളായ അശോകന്‍, ബഷീര്‍ പാക്യര, നഫീസ പാക്യര, ചന്ദ്രന്‍ നാലാംവാതുക്കല്‍,കസ്തുരി ബാലന്‍, ജൈവ വൈവിധ്യ ബോര്‍ഡ് പഞ്ചായത്ത് തല കോ ഓര്‍ഡിനേറ്റര്‍ മുകുന്ദന്‍, മോഹനന്‍ മാങ്ങാട്, ജയന്തി, താഹിറ, വി.ഒ. ഷീന എന്നിവര്‍ യവര്‍ സംസാരിച്ചു. പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ബാലചന്ദ്രന്‍, ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ സുജിത് പരിശീലന ക്ലാസ്സെടുത്തു. കുടുംബശ്രീ ഓക്‌സിലറി ഗ്രുപ്പ് അംഗങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ക്ലബ് ഭാരവാഹികള്‍ സംബന്ധിച്ചു.