മാലോത്ത് കസബയില്‍ കലോത്സവത്തിന് തിരി തെളിഞ്ഞു; ഷോര്‍ട്ട്ഫിലിം സംവിധായകന്‍ ചന്ദ്രു വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു

രാജപുരം: മാലോത്ത് കസബ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയായ ‘വധു വരിക്കപ്ലാവ് ‘ ഹൃസ്വചിത്രത്തിന്റെ തിരക്കഥ സംവിധാനം നിര്‍വ്വഹിച്ച ചന്ദ്രു വെള്ളരിക്കുണ്ട് ഭദ്രദീപം കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്തു. നാളത്തെ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ സ്‌ക്കൂള്‍ കലാമേളകള്‍ പ്രധാന പങ്ക് വഹിക്കുന്നതായി ചന്ദ്രു പറഞ്ഞു.
പി.ടി.എ പ്രസിഡണ്ട് സനോജ് മാത്യു അധ്യക്ഷനായി. എച്ച്.എം ഇന്‍ ചാര്‍ജ് എം.ജി ഷിജി സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയര്‍മാന്‍ കെ.ദിനേശന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.വി കൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ദീപ ജോസ്, സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് വി.എന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. കലോത്സവ കമ്മറ്റി കണ്‍വീനര്‍ സന്തോഷ് കുമാര്‍ ചെറുപുഴ നന്ദി പറഞ്ഞു. നാല് വേദികളിലായി നടക്കുന്ന കലാമേള ശനിയാഴ്ച്ച സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *