കേരളോത്സവം ബാസ്‌കറ്റ് ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനം നടന്നു

കാസര്‍കോട് ജില്ലാ പഞ്ചായത്തും ജില്ലാ യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി നടത്തുന്ന ജില്ലാ കേരളോത്സവം ബാസ്‌കറ്റ് ബോള്‍ മത്സരത്തിന്റെ
ഉദ് ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കെ.ശകുന്തള നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ എസ്.സലിം, ജില്ലാ യുവ ജന ക്ഷേമ ബോര്‍ഡ് ഓഫീസര്‍ ഷിലാസ്, ജില്ലാ പഞ്ചായത്ത് ജെ.എസ്. രഞ്ജിനി, ജില്ലാ പഞ്ചായത്ത് ഓഫീസ് അറ്റെന്‍ഡന്റ് ബി.രാജേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പുരുഷ വിഭാഗത്തില്‍ 4 ടീമുകളും (
പരപ്പ ബ്ലോക്ക്, കാസര്‍കോട് ബ്ലോക്ക്, നീലേശ്വരം മുനിസിപ്പാലിറ്റി, നീലേശ്വരം ബ്ലോക്ക്), വനിതാ വിഭാഗത്തില്‍ 2 ടീമുകളും (നീലേശ്വരം മുനിസിപ്പാലിറ്റി, നീലേശ്വരം ബ്ലോക്ക് ) മത്സരത്തില്‍ ഉണ്ടായിരുന്നു.
പുരുഷ വിഭാഗത്തില്‍ നീലേശ്വരം മുനിസിപ്പാലിറ്റിയും വനിതാ വിഭാഗത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും വനിതാ വിഭാഗത്തില്‍ നീലേശ്വരം മുനിസിപ്പാലിറ്റിയും റണ്ണേഴ്സ് അപ്പ് ആയി. നീലേശ്വരം മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ടി.പി.മുഹമ്മദ് റാഫി സമ്മാന ദാനം നിര്‍വ്വഹിച്ചു. സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.ശകുന്തള അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷജീര്‍, ചന്ദ്രന്‍, ജില്ലാ ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എം.സൗമിനി സ്വാഗതവും നീലേശ്വരം മുനിസിപ്പാലിറ്റി കോര്‍ഡിനേറ്റര്‍ അഖിലേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *