രാജപുരം: ഹോസ്ദുര്‍ഗ് – പാണത്തൂര്‍ റോഡില്‍ കിഫ്ബി ഫണ്ട് 59.94 കോടി രൂപ ചിലവഴിച്ച് ആരംഭിച്ച മെക്കാഡം ടാറിംഗ് പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ധാരണയായി. മുണ്ടോട്ട് മുതല്‍ കള്ളാര്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം നവംബര്‍ മാസത്തിനകവും തുടര്‍ന്ന് 18-ാം മൈല്‍ വരെയുള്ള ഭാഗം ഡിസംബറിനകവും പ്രവൃത്തി പൂര്‍ത്തീകരിക്കാനും കോളിച്ചാല്‍ മുതല്‍ ചിറങ്കടവ് വരെയുള്ള ബാക്കി ഭാഗം ഏപ്രില്‍ 30 നകവും പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് കരാറുകാരന്‍ യോഗത്തില്‍ ഉറപ്പു നല്‍കി. ടെണ്ടര്‍ ചെയ്ത കോളിച്ചാല്‍ മുതല്‍ ബാക്കിയുള്ള മരം മുറി തുടര്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും കുടിവെള്ള പൈപ്പ് ലൈന്‍, ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും എന്നിവ മാറ്റുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി. പ്രവൃത്തികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു.
ഒക്ടോബര്‍ 25 ന് നടന്ന നിയോജക മണ്ഡലം പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികള്‍ റിവ്യു ചെയ്യുന്ന CMT യോഗത്തിന്റെ ഭാഗമായി ഇ .ചന്ദ്രശേഖരന്‍ എം.എല്‍.എ കാഞ്ഞങ്ങാട് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ പഞ്ചായത്ത് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍മാരായ എം.വി. കൃഷ്ണന്‍ (പനത്തടി) ഒക്ലാവ് കൃഷ്ണന്‍ (കള്ളാര്‍), എ.കെ.രാജേന്ദ്രന്‍, കാഞ്ഞങ്ങാട് നിയോജക മണ്ഡലം CMT കണ്‍വീനറും PWD കെട്ടിട്ട വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ സജിത് എം, KRFB എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഗോകുല്‍ദാസ് പി, PWD റോഡ്‌സ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ സി.ജെ. കൃഷണന്‍ , KSEB എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ആഷ ടി.പി , KRFB അസി.എക്‌സികുട്ടീവ് എഞ്ചിനിയര്‍ ആര്‍ മജാക്കര്‍, PWD അസി. എസികുട്ടീവ് എഞ്ചിനിയര്‍ യമുന പി.എം, KRFB അസി.എഞ്ചിനിയര്‍ രവീന്ദ്രന്‍ സി.ജി, കരാറുകാരന്‍ ഷാഫി കുദ്രോളി, പ്രോജക്ട് എഞ്ചിനിയര്‍മാരായ മേഖ, ജയബിമോള്‍, കരാര്‍ കമ്പനി എഞ്ചിനിയര്‍മാരായ വിഷ്ണു എസ്.ആര്‍, വിഷ്ണു കെ എന്നിവര്‍ പങ്കെടുത്തു.