ഉദുമ : കണ്ണികുളങ്ങര വലിയവീട് തറവാട്ടില്‍ നടന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ അവസാന ചടങ്ങ് എന്ന് വിശേഷിപ്പിക്കുന്ന ‘ചൂട്ടൊപ്പിച്ച മംഗലം’ ബുധനാഴ്ച്ച നടക്കും.രാവിലെ 10ന് പ്രശ്നചിന്തയ്ക്ക് ശേഷം തറവാട് അങ്കണത്തില്‍ ചേരുന്ന പൊതുയോഗത്തില്‍ വരവ് ചെലവ് കണക്കുകള്‍ അംഗീകരിച്ച ശേഷം ഉത്സവ നടത്തിപ്പിനായി പ്രവര്‍ത്തിച്ച ആഘോഷകമ്മിറ്റി പിരിച്ചു വിടും. തുടര്‍ന്നാണ് തെയ്യംകെട്ടിന് ചൂട്ടൊപ്പിച്ച കാര്‍ണവരെ അരിയിട്ട് അനുഗ്രഹിക്കുന്ന ‘ചൂട്ടൊപ്പിച്ച മംഗലം’ ചടങ്ങ്. ഉച്ചയ്ക്ക് ആയിരങ്ങള്‍ക്ക് സദ്യ വിളമ്പും.