വായു മലിനീകരണം രൂക്ഷം: പൊതുഗതാഗതം സംവിധാനം പ്രോത്സാഹിപ്പിക്കാന്‍ 20 അധിക സര്‍വീസുകളുമായി ഡല്‍ഹി മെട്രോ

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായതോടെ 20 അധിക സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഡല്‍ഹി മെട്രോ. ഇന്ന് മുതല്‍ വിവിധ ഇടങ്ങളിലേക്ക് 20 അധിക സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലും സമീപ നഗരങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. നവംബര്‍ 2 വൈകുന്നേരം 5 മണി വരെയുള്ള കണക്കുകള്‍ അനുസരിച്ച്, ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 402 കവിഞ്ഞിട്ടുണ്ട്.

ഒക്ടോബര്‍ അവസാന വാരത്തോടെയാണ് ഡല്‍ഹിയില്‍ വായു മലിനീകരണത്തിന്റെ തോത് ഉയരാന്‍ തുടങ്ങിയത്. ഈ സാഹചര്യത്തില്‍ ഒക്ടോബര്‍ 25 മുതല്‍ തന്നെ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഡല്‍ഹി മെട്രോ 40 അധിക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതിന് പുറമേയാണ് ഇന്ന് മുതല്‍ 20 സര്‍വീസുകള്‍ കൂടി നടത്തുന്നത്. ഇതോടെ, ഡല്‍ഹി മെട്രോ നടത്തുന്ന അധിക സര്‍വീസുകളുടെ എണ്ണം 40 ആയി ഉയരും. നിലവില്‍, ഡല്‍ഹിയിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടാതെ, എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *