വേനലവധിക്കാല ഓഫറുകളുമായി ആമസോൺ പേ

കൊച്ചി: ഈ വേനലവധിക്കാലത്ത് യാത്രപോകുന്നവർക്ക് മികച്ച ഓഫറുകളുമായി ആമസോൺ പേ. ഫ്ലൈറ്റുകൾ, ഹോട്ടൽ ബുക്കിംഗുകൾ, ക്യാബ്, ട്രാവൽ ഗാഡ്‌ജെറ്റുകൾ എന്നിവയിൽ മികച്ച വേനൽക്കാല ഓഫറുകളാണ് ആമസോണിലുള്ളത്. ആമസോൺ പേയിൽ അന്താരാഷ്‌ട്ര ഫ്ലൈറ്റുകളിൽ 5000 രൂപ വരെയും ആഭ്യന്തര വിമാനങ്ങളിൽ 10% വരെയും ഇളവ്, ഹോട്ടൽ അക്കൊമൊഡേഷൻ ബുക്കിംഗിൽ 30% വരെ ഇളവ്, ഓല, ഉബർ ക്യാബ് ബുക്കിങ്ങിൽ ഒറ്റ ക്ലിക്കിൽ പേമെന്‍റ്, പ്രൈം മെംബേർസിന് ഉബർ റൈഡുകളിൽ 5% ക്യാഷ്ബാക്ക് എന്നിവ നേടാം. ഒപ്പം, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പ്രൈം അംഗങ്ങൾക്ക് 5% വരെയും നോൺ-പ്രൈം അംഗങ്ങൾക്ക് എല്ലാ പർച്ചേസുകളിലും 3% വരെ ക്യാഷ്ബാക്കും നേടാം.

കൂടാതെ ഫാഷൻ വസ്ത്രങ്ങൾ, സൺഗ്ലാസ്സുകൾ, ഫാഷൻ ആക്സസറികൾ, മോയിസ്ച്ചറൈസറുകൾ, ഐലൈനറുകൾ, കാജൽ, പ്രൈമർ, പെർഫ്യൂമുകൾ, ഫോൾഡബിൾ ഹെയർ ഡ്രൈയറുകൾ, മേക്കപ്പ് കിറ്റുകൾ എന്നിവയും ട്രാവൽ ബാഗുകൾ, ട്രാവൽ അഡാപ്റ്ററുകൾ, നോയിസ്-കാൻസലിംഗ് ഹെഡ്‍ഫോണുകൾ, പോർട്ടബിൾ ചാർജ്ജറുകൾ എന്നിവക്ക് ആമസോൺ പേ വഴി ആമസോൺ.ഇന്നിൽ മികച്ച ഓഫറുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *