ഉഷ്ണതരംഗ സാധ്യത; തൊഴിലാളികള്‍ അതീവ ജാഗ്രത പുലര്‍ത്തണം

കേരളത്തില്‍ കടുത്ത വേനല്‍ക്കാല സാഹചര്യം തുടരുന്നതിനാലും ഉഷ്ണതരംഗ സാധ്യത ഉള്ളതിനാലും വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ തൊഴില്‍ സമയം പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12.00 മണി മുതല്‍ 3.00 മണി വരെ വിശ്രമവേളയായിരിക്കും. നിര്‍ജ്ജലീകരണം കാരണം കുഴഞ്ഞു വീഴാന്‍ സാദ്ധ്യത കൂടുതലായതിനാല്‍ തൊഴിലാളികള്‍ ഇടയ്ക്കിടെ നന്നായി വെള്ളം കുടിക്കണമെന്നും അറിയിക്കുന്നു. പണി ചെയ്യുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക. നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് നന്നായിരിക്കും. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ഉച്ചയ്ക്ക് 12.00 മണി മുതല്‍ 3.00 മണി വരെ തൊഴിലാളികളെ ജോലിചെയ്യിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *