52-ാം വര്‍ഷവും തിരുമുല്‍കാഴ്ച സമര്‍പ്പിക്കും;

പാലക്കുന്ന് :തുടര്‍ച്ചയായി 52-ാം വര്‍ഷവും 2025ല്‍ പാലക്കുന്ന് കഴകം ക്ഷേത്ര ഭരണി ഉത്സവത്തിന് തിരുമുല്‍കാഴ്ച സമര്‍പ്പണം നടത്താന്‍ ഉദുമ പടിഞ്ഞാര്‍ക്കര കാഴ്ച കമ്മിറ്റി യോഗം തീരുമാനിച്ചു. കെ.വി.അപ്പു അധ്യക്ഷത വഹിച്ചു. കെ. വി. കുഞ്ഞിക്കോരന്‍, കെ. സുധാകരന്‍, കെ. പ്രണവന്‍, കെ. പ്രവീണ്‍രാജ്, കെ. വി. അജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : എ. വി. വാമനന്‍ (പ്രസി.),കൃഷ്ണന്‍ കടപ്പുറം, മധു പൊന്നന്‍സ് (വൈ. പ്രസി.), കെ. പ്രവീണ്‍രാജ് (ജ. സെക്ര.), പി. പി. ചന്ദ്രശേഖരന്‍, വി. വി. ദാമോദരന്‍ ( ജോ. സെക്ര.), കെ. വി. അജയന്‍ (ട്രഷ.).

Leave a Reply

Your email address will not be published. Required fields are marked *