ഇരിയണ്ണി : രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്‌കാരം കരസ്ഥമാക്കിയ പത്മശ്രീ സത്യനാരായണ ബെളെരിയെ പേരടുക്കം തായത്ത് വീട് തറവാട് കമ്മിറ്റി ആദരിച്ചു. ചടങ്ങില്‍ വെച്ച് മുതിര്‍ന്ന തറവാട് അംഗങ്ങള്‍ക്കുള്ളആദരവും എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെയും മറ്റ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ചവരെയും അനുമോദിക്കുകയും തുടര്‍ന്ന് ആദ്ധ്യാത്മിക പ്രഭാഷണവും സംഘടിപ്പിച്ചു.തറവാട് കമ്മിറ്റി പ്രസിഡന്റ് ദാമോദരന്‍ കണ്ടിങ്ങാനടുക്കത്തിന്റെ അധ്യക്ഷതയില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി. പി.വി. ഉദ്ഘാടനവും ആദരിക്കലും നിര്‍വഹിച്ചു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ജനാര്‍ദ്ദനന്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ രവീന്ദ്രന്‍ പേരടുക്കം കുട്ടികള്‍ക്കുള്ള അനുമോദനം നിര്‍വ്വഹിച്ചു. തറവാടാചാരങ്ങളും അനുഷ്ഠാനകലയും എന്ന വിഷയത്തില്‍ രാജന്‍ പണിക്കര്‍ കാനത്തൂര്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. തറവാട് കാരണവര്‍മാരായ പക്കീരന്‍ മണിയാണി ടി.വി, ഗോപാലന്‍ മണിയാണി ടി.വി, തറവാട് രക്ഷാധികാരി സുകുമാരന്‍ തായത്ത്വീട്, തറവാട് കമ്മിറ്റി വൈസ് പ്രസിഡന്റ് പി. രാധാകൃഷ്ണന്‍, ട്രഷറര്‍ ബാലകൃഷ്ണന്‍ ഇടനീര്‍, മാതൃസമിതി പ്രസിഡന്റ് അരുണ നെല്ലിമൊട്ട, തറവാട് കമ്മിറ്റി മെമ്പര്‍മാരായ ദാമോദരന്‍ ചെര്‍ക്കാപാറ, ജയന്‍ കൊടവഞ്ചി എന്നിവര്‍ സംസാരിച്ചു. തറവാട് കമ്മിറ്റി സെക്രട്ടറി രവി കെ പാണ്ടി, പേരടുക്കം സ്വാഗതവും ജോ: സെക്രട്ടറി മധുസൂദനന്‍ പേരടുക്കം നന്ദിയും രേഖപ്പെടുത്തി.
തറവാട് സെക്രട്ടറി
9961923211