കപ്പല്‍ ജീവനക്കാരുടെ ദേശീയ സമിതിയില്‍ ജില്ലയില്‍ നിന്ന് 4 പേര്‍

പാലക്കുന്ന്: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപ്പല്‍ ജീവനക്കാരുടെ ദേശീയ സംഘടനയായ നാഷണല്‍ യൂണിയന്‍ ഓഫ് സീഫെറെഴ്സ് ഓഫ് ഇന്ത്യയുടെ (നുസി) അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

കപ്പലോട്ടക്കാരുടെ തട്ടകമായ കാസര്‍കോട് ജില്ലയില്‍ നിന്ന് നാല് പേര്‍ ദേശീയ നിര്‍വാഹക സമിതിയില്‍ വിവിധ സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.രാജേന്ദ്രന്‍ മുദിയക്കാല്‍ (ദേശീയ നിര്‍വാഹക സമിതി അംഗം), രതീശന്‍ കുട്ടിയന്‍ (യൂത്ത് കമ്മിറ്റി അംഗം), സ്വപ്ന മനോജ് (വിമെന്‍സ് കമ്മിറ്റി അംഗം), സുജിത് ബാലകൃഷ്ണന്‍ പ്രത്യേക ക്ഷണിതാവ്) എന്നിവരാണ് നുസിയുടെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലക്കാര്‍.

നിലവില്‍ നുസിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ അമ്പലത്തറയിലെ കെ. വി. അനില്‍ കുമാര്‍, അസി. ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍, കൊച്ചി ബ്രാഞ്ച് പ്രതിനിധി വിനയ് കുമാര്‍ പൈ, കാസര്‍കോട് ബ്രാഞ്ച് പ്രതിനിധി കാഞ്ഞങ്ങാട്ടെ പ്രജിത അനൂപ് എന്നി മലയാളികള്‍ തല്‍സ്ഥാനങ്ങളില്‍ തുടരും. അഡ്വ. പ്രേമാനന്ദ് സല്‍ഗോവണ്‍കര്‍ (പ്രസി.), ലൂയിസ് ഗോമ്‌സ് (വൈ. പ്രസി.) മിലിന്ദ് കന്തല്‍ഗവോണ്‍ക്കര്‍ (ജനറല്‍ സെക്ര.) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

Leave a Reply

Your email address will not be published. Required fields are marked *