ലോക ഹോമിയോപ്പതി ദിനാചരണം

ഹോമിയോപ്പതി വകുപ്പും നാഷണല്‍ ആയുഷ്മിഷന്‍ കേരളയും സംയുക്തമായി ലോക ഹോമിയോപ്പതി ദിനാചരണം സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കും. മെയ് 9ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ആയുഷ്- ആരോഗ്യ -കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യും. നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ടി. സജിത്ത് ബാബു അധ്യക്ഷതവഹിക്കും.
ഇതിനോട് അനുബന്ധിച്ച് ഹോമിയോപ്പതി മേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ‘എംപവറിങ് റിസര്‍ച്ച് എന്‍ഹാന്‍സിങ് പ്രൊഫിഷന്‍സി ‘എന്ന പേരില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയും, പേപ്പര്‍ പ്രസന്റേഷനും നടക്കും. വിവിധ മേഖലകളില്‍ ഹോമിയോപ്പതിയുടെ പ്രാധാന്യം വിവരിക്കുന്ന ‘ഹോമിയോപ്പതി എ കാലിഡോസ്‌കോപ്പിക് വ്യൂ ‘ എന്ന സെഷനും ഹോമിയോപ്പതി ദിനാചരണത്തിന്റെ ഭാഗമാകും. ഹോമിയോപ്പതി വകുപ്പ് നടത്തിവരുന്ന വിവിധ പദ്ധതികളുടെ വിജയഗാഥകളും അവയുടെ അവലോകനവും സംഘടിപ്പിക്കും. ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് തയ്യാറാക്കിയ സുവനീര്‍ ന്റെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *