ഉദുമ കുന്നില്‍ മഖാം ഉറൂസ് ഉദുമ പടിഞ്ഞാര്‍ ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു;

ഉദുമ:കുന്നില്‍ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുല്‍ ഖാദിരി അന്തരി കുഞ്ഞിക്കോയ തങ്ങളുടെ പേരില്‍ വര്‍ഷംതോറും കഴിച്ചു വരാറുള്ള ഉറൂസ് തുടങ്ങി മെയ് 12 വരെ നടക്കുന്ന ഉറൂസ് ഉദുമ പടിഞ്ഞാര്‍ ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ് ലിയാര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കുന്നില്‍ മുഹിയുദ്ദീന്‍ പള്ളി പ്രസിഡന്റ് കെഎ മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെപി മാഹിന്‍ സ്വാഗതം പറഞ്ഞു. ഉദുമ ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് അനസ് റഹ് മാനി മൂവാറ്റുപുഴ മതപ്രഭാഷണം നടത്തി. കുന്നില്‍ മുഹ് യുദ്ദീന്‍ പള്ളി ഇമാം കലന്തര്‍ഷാ സഖാഫി ഏണിയാടി നന്ദി പറഞ്ഞു.ഇന്ന് (ബുധന്‍) രാത്രി എട്ട് മണിക്ക് ഇശ്ഖ് മജ്‌ലിസിന് കേരള ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട് നേതൃത്വം നല്‍കും.ഒമ്പതിന് രാത്രി ഏഴ് മണിക്ക് മുബീന്‍ ഹിമമി അല്‍ അഹ്‌സനി കാമില്‍ സഖാഫി ബൈദല മത പ്രഭാഷണം നടത്തും. രാത്രി ഒമ്പത് മണിക്ക് സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന നസ്വി അത്ത് , കൂട്ടുപ്രാര്‍ത്ഥന എന്നിവയ്ക്ക് എന്‍പിഎം ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ നേതൃത്വം നല്‍കും. പത്തിന് രാത്രി എട്ട് മണിക്ക് യുകെ മുഹമ്മദ് ഹനീഫ് നിസാമി മൊഗ്രാല്‍ മതപ്രഭാഷണം നടത്തും.11ന് വൈകുന്നേരം നാല് മണിക്ക് മാനവ സൗഹൃദ സംഗമം ഉദുമ പടിഞ്ഞാര്‍ ഖത്തീബ് ഹാഫിള് മുഹമ്മദ് ബല്‍യാ റഷാദി ഉദ്ഘാടനം ചെയ്യും. കെഎ മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിക്കും.കെവി അഷ്‌റഫ് സ്വാഗതം പറയും. മേല്‍പറമ്പ് ജുമാ മസ്ജിദ് ഖത്തീബ് അഷ്‌റഫ് റഹ് മാനി ചൗക്കി, ആധ്യാത്മിക പ്രഭാഷന്‍ കൊപ്പല്‍ ചന്ദ്ര ശേഖരന്‍, ഫാദര്‍ ബേബി മാത്യു എന്നിവര്‍ പ്രസംഗിക്കും.രാത്രി എട്ട് മണിക്ക് ഉമര്‍ ഹുദവി പൂളപ്പാടം മത പ്രഭാഷണം നടത്തും.
12ന് ഉച്ചക്ക് രണ്ട് മണിക്ക് മൗലീദ് പാരായണത്തിന് അബ്ദുല്‍ ഖാദിരി പൂക്കുഞ്ഞി കോയ തങ്ങള്‍ നേതൃത്വം നല്‍കും.വൈകുന്നേരം നാല് മണിക്ക് അന്നദാനവിതരണത്തോടെ ഉറൂസ് സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *