സദ്ഗുരു പബ്ലിക് സ്കൂളിൽ കായികമേളയുടെ ദീപശിഖ തെളിഞ്ഞു

കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്കൂളിൽ ഈ വർഷത്തെ കായികമേള ശനിയാഴ്ച ആരംഭിച്ചു. രാവിലെ നടന്ന ചടങ്ങിൽ കാസറഗോഡ് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. എം. എ മാത്യു കായിക മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ അമൃത സന്തോഷ്‌ അധ്യക്ഷയായി. വൈസ് പ്രിൻസിപ്പാൾ നിഷാ നാരായണൻ, അക്കാദമിക് കോ ഓർഡിനേറ്റർ നിഷ വിജയകൃഷ്ണൻ, കായിക അധ്യാപകരായ ജിനിൽ അബ്രഹാം,മനീഷ. ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ സ്പോർട്സ് മിനിസ്റ്റർ എ. വി.മഹാദേവൻ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളായ ശ്രീനിധി മണികണ്ഠൻ, ജാനവി.എം, നന്ദന സി. എം, സംയുക്ത ഷേണായ്, അഹമ്മദ് റിദാൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *