എസ്.എസ്.എല്‍.സി പരീക്ഷയില്‍ ചരിത്ര നേട്ടവുമായി കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഉപജില്ല

എസ്.എസ്.എല്‍.സി വിജയ ശതമാനത്തില്‍ സംസ്ഥാനത്ത് രണ്ടാമത് പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 100 ശതമാനം കുട്ടികളും പരീക്ഷ എഴുതുകയും 99.97 ശതമാനം വിദ്യാര്‍ത്ഥികള്‍ പാസായി. പരീക്ഷ എഴുതിയവരില്‍ 20 ശതമാനം പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഉപജില്ലയില്‍ പട്ടികജാതി, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലും നൂറ് ശതമാനം വിജയം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 77 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളാണ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഉപ ജില്ലയില്‍ പരീക്ഷ എഴുതിയത്. ഡി. ഇ.ഒ ടി.പി ബാലാദേവിയാണ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ പാഠ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *