തൃശൂരില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍മാരുടെ നില ഗുരുതരം

തൃശൂര്‍: കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് പതിനാറ് പേര്‍ക്ക് പരിക്ക്. കുന്നംകുളം കുറുക്കന്‍പാറയില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും റോഡ് പണിക്ക് മണ്ണ് കയറ്റിവന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.സംഭവസമയത്ത് പ്രദേശത്ത് കനത്ത മഴയായിരുന്നു. നാട്ടുകാരും അപകട വിവരമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെയും ബസ് ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *