പുതിയ കണ്ടം ഗവണ്‍മെന്റ് യു. പി. സ്‌കൂള്‍ 95 ആം വാര്‍ഷിക ആഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ വി. കെ. വി. രമേശന്‍ മാസ്റ്റര്‍ ക്കുള്ള യാത്രയയപ്പും അനുമോദനവും നടന്നു

കാഞ്ഞങ്ങാട്: 95 വര്‍ഷക്കാലം ഒരു നാടിന്റെ വിദ്യാഭ്യാസ മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന പുതിയ കണ്ടം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ വാര്‍ഷിക ആഘോഷവും സര്‍വീസില്‍നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകന്‍ കെ വി കെ വി രമേശന്‍ മാസ്റ്റര്‍ക്കുള്ള യാത്രയ യപ്പും എല്‍.എസ്.എസ് വിജയികളായ അന്‍വിത. ആര്‍, അതുല്യ കൃഷ്ണന്‍ എന്നിവര്‍ക്കുള്ള അനുമോദനവും വിവിധ പരിപാടികളോടുകൂടി സ്‌കൂളില്‍ വച്ച് നടന്നു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. രമേശന്‍ മാസ്റ്ററെപൊന്നാടയണിയിച്ച് ആദരിക്കുന്ന ചടങ്ങും ഉപഹാരം നല്‍കലും അദ്ദേഹം നിര്‍വഹിച്ചു.വിദ്യാര്‍ഥികളെ നാളത്തെ പൗരന്മാരായി വളര്‍ത്തിയെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് ഏറെ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത ചലച്ചിത്ര,ടി.വി താരം താരവും ഉണ്ണി രാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സ്‌കൂള്‍ കലാമേളകളില്‍ നിന്ന് ലഭിച്ച പ്രോത്സാഹനവും ഊര്‍ജ്ജവുമാണ് തന്റെ കലാപ്രവര്‍ത്തനത്തിന് പിന്തുണയായതെന്ന് ഉണ്ണിരാജ് പറഞ്ഞു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. എല്‍ എസ് എസ് വിജയികളായ അന്‍വിത.ആര്‍, അതുല്യ കൃഷ്ണന്‍ എന്നിവരെയും ചടങ്ങില്‍ വച്ച് അനുമോദിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന രമേശന്‍ മാസ്റ്റര്‍ക്ക് ചടങ്ങില്‍ വച്ച് വിവിധ സംഘടനകളും വ്യക്തികളും കൂട്ടായ്മകളും ആദരവ് സമര്‍പ്പിച്ചു. ബേക്കല്‍ എ. ഇ. ഒ കെ.അരവിന്ദ, ബേക്കല്‍ ബി. പി. സി. കെ. എം. ദിലീപ് കുമാര്‍, ഡയറ്റ് ലക്ചറര്‍ വി. നാരായണന്‍ മാസ്റ്റര്‍ , പി.ടി.എ പ്രസിഡണ്ട്,പി. പ്രമോദ് കുമാര്‍, വൈസ് പ്രസിഡണ്ട് എം. വി. രാഹുല്‍, എന്നിവര്‍ സംസാരിച്ചു. വി. കെ. വി രമേശന്‍ മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. ഒമ്പതാം വാര്‍ഡ് മെമ്പര്‍ എം. വി.മധു സ്വാഗതവും മദര്‍ പി. ടി.എ പ്രസിഡണ്ട് രമിഷ നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *