കോടോത്ത് ഡോ.അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും നാടിന്റെയും അഭിമാനമായി രാജശ്രുതി എ നായര്‍

പ്ലസ്ടു സയന്‍സ് പരീക്ഷയില്‍ 1200 ല്‍ 1198 മാര്‍ക്ക് വാങ്ങി കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി രാജശ്രുതി എ നായര്‍ നാടിന്റെ അഭിമാനമായി മാറി. പത്താം തരവും കോടോത്ത് സ്‌കൂളില്‍ തന്നെയാണ് രാജശ്രുതി പഠിച്ചത്.
വൈകുണ്ഠപുരം മൂന്നാം മൈലില്‍ താമസിക്കുന്ന രാജന്‍ ടി വി യുടെയും (സെക്രട്ടറിയേറ്റ് നിയമ വകുപ്പില്‍ സെക്ഷന്‍ ഓഫീസര്‍) അഡ്വക്കേറ്റ് എ രാജശ്രീയുടെയും മകളാണ്. സഹോദരന്‍ രാജസ്വരൂപ് എ നായര്‍ കോടോത്ത് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആണ്.

Leave a Reply

Your email address will not be published. Required fields are marked *