കാഞ്ഞങ്ങാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിഷത് ഭവന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ കുളി സോപ്പ് നിര്‍മ്മിക്കുന്നതില്‍ ശാസ്ത്രീയ പരിശീലനം നല്‍കി. ശുദ്ധമായ വെളിച്ചെണ്ണയില്‍ പരിഷത്തിന്റെ ഗവേഷണ കേന്ദ്രമായ പാലക്കാട് ഐ.ആര്‍.ടി.സി.യില്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന കിറ്റ് യഥാക്രമം ലയിപ്പിച്ച് ഉണ്ടാക്കുന്ന മിശ്രിതം മോള്‍ഡില്‍ ഒഴിച്ച് സോപ്പ് നിര്‍മ്മിക്കുന്ന പ്രക്രിയ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് നവ്യാനുഭവമായി. കാസ്റ്റിക് സോഡ, സോഡിയം സിലിക്കേറ്റ്, മഗ്‌നീഷ്യം സിലിക്കേറ്റ്, റോസിന്‍, സുഗന്ധവും നിറവും നല്‍കുന്ന വസ്തുക്കള്‍ എന്നിവയടങ്ങിയ കിറ്റും നിര്‍മ്മാണത്തിനുള്ള മോള്‍ഡും പുതിയ കോട്ട കാരാട്ട് വയലിലുള്ള പരിഷദ് ഭവനില്‍ ലഭ്യമാണ്. പരിശീലനം ജില്ലാ അസി. സെക്രട്ടറി പി കുഞ്ഞിക്കണ്ണന്‍ മാഷ് ഉദ്ഘാടനം ചെയ്തു. ഇന്ദു പനയാല്‍ അധ്യക്ഷയായി. സുരേഷ് ചിത്രപ്പുര പരിശീലനത്തിന് നേതൃത്വം നല്‍കി.യൂണിറ്റ് സെക്രട്ടറി സി.ഷിജി , ശശി തോരോത്ത് സംസാരിച്ചു. അടുത്ത പരിശീലനം ജൂണ്‍ 8 ന് പരിഷദ് ഭവനില്‍ നടക്കും. വിശദവിവരങ്ങള്‍ക്കും സോപ്പ് കിറ്റിനും ബന്ധപ്പെടാനുള്ള നമ്പര്‍ 9847611331