ഇന്ന് ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. സ്നേഹത്തിന്റെ അമ്മക്കിളിക്കൂടൊരുക്കി ഇന്ന് ലോകമെങ്ങും മാതൃദിനം ആഘോഷമാകും.ലോകത്തെങ്ങുമുള്ള സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ
അമ്മമാര്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്.മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃ ദിനമായി ആചരിക്കുന്നത്. അമേരിക്കയിലാണ് മാതൃ ദിനത്തിന്റെ തുടക്കം. അമ്മ എന്ന അനുഭവത്തെ അമൂല്യമായി അനുഭവിച്ച അന്നാ ജാര്‍വിസാണ് അതിന് തുടക്കമിട്ടത്. 1908 മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ അന്ന പുഷ്പങ്ങള്‍ അര്‍പ്പിച്ചു. അന്ന് ആ ചടങ്ങുകള്‍ നടന്ന വിര്‍ജീനിയയിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്നാണ് അറിയപ്പെടുന്നത്.
1914 ല്‍ അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വില്‍സനാണ് മാതൃദിനത്തെ ഔദ്യോഗികമാക്കിയത്. എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃസ്നേഹത്തിനായി സമര്‍പ്പിച്ചു. 110 വര്‍ഷമായി ലോകം മാതൃദിനത്തിന്റെ സ്നേഹം ഉള്‍ക്കൊള്ളുന്നുണ്ട്. ആ വാത്സല്യത്തെ അനശ്വരമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *