മകള്‍ മിസിരിയ പുതിയ ഒരു ജീവിതത്തിലേക്ക് കടകുമ്പോള്‍ പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നല്‍കുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികള്‍ക്ക് കാരുണ്യത്തിന്റെ കൈ നീട്ടിയിരിക്കുകയാണ് സൗത്ത് ചിത്താരിയിലെ മുല്ലക്കാരന്‍ അസൈനാറിന്റെ മകന്‍ കുഞ്ഞാമദ് മകള്‍ മിസിരിയയുടെയും വരന്‍ സെന്റെര്‍ ചിത്താരിയിലെ റിസ്വാന്റെയും കല്യാണ വേദിയാണ് വേറിട്ട ഒരു കാരുണ്യ പ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചത് ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ചാലഞ്ച് പദ്ധതിയില്‍ പങ്കാളിയായി കൊണ്ടാണ് കുഞ്ഞഹമദ് മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനം നടത്തിയത് പള്ളിക്കര തൊട്ടിയിലെ വിവാഹ വേദിയില്‍ വെച്ച് നടന്ന ചടങ്ങില്‍
കുഞ്ഞാമദ് സെന്റര്‍ ചിത്താരി ജമാഅത്ത് സെക്രട്ടറി കുഞബ്ദുല്ലയ്ക്ക് ചെക്ക് കൈമാറി ചടങ്ങില്‍ വരന്‍ സെന്റര്‍ ചിത്താരിയിലെ റിസ്വാന്‍ അഷറഫ് ബോംബെ മുഹമ്മദ് കുഞ്ഞി മുല്ല മജീദ് മുല്ല ഹനീഫ് മാട്ടുമ്മല്‍ എന്നിവര്‍ പങ്കെടുത്തു.