പുന:പ്രതിഷ്ഠ മഹോല്‍സവത്തിന്റെ ഭാഗമായി നടന്ന കലവറ നിറയ്ക്കല്‍ ഘോഷയാത്ര വര്‍ണ്ണാഭമായി

മാവുങ്കാല്‍:പുതിയകണ്ടം ശ്രീ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം പുന:പ്രതിഷ്ഠ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന കലവറ ഘോഷയാത്ര വര്‍ണ്ണാഭമായി.പുതിയകണ്ടം മൊട്ടമ്മല്‍ തറവാടില്‍ നിന്നും വാദ്യമേളം,മുത്തുകുട,കരിമരുന്ന് എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച വര്‍ണ്ണശബളമായ ഘോഷയാത്ര ദേവസ്ഥാന സന്നിധിയില്‍ എത്തി വിവിധ അന്നദാന വിഭവങ്ങള്‍ സമര്‍പ്പിച്ചു. സമിതി രക്ഷാധികാരി കുമാരന്‍ കോമരം, തറവാട് കാരണവര്‍ ചന്ദ്രബാബു മേലടുക്കം, എം സി മുരളി ചെയര്‍മാന്‍ വി വി ലക്ഷ്മണന്‍, രമേശന്‍ പുതിയകണ്ടം എം വി അരവിന്ദന്‍ രാജു കരിപ്പാടകന്‍,ഭരതന്‍ കണ്ടത്തില്‍ നാരായണന്‍ കൊള്ളിക്കാട്, നാരായണന്‍ മൂലകണ്ടം വിനാഥന്‍ ,രതീഷ് അതിയാമ്പൂര്‍,തുടങ്ങിയവര്‍ കലവറ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. അമ്മമാരും കുട്ടികളുമടക്കം നൂറിലധികം പേര്‍ ഘോഷയാത്രയില്‍ അണിനിരന്നു.

Leave a Reply

Your email address will not be published. Required fields are marked *