മഴക്കാലപൂര്‍വ ശുചീകരണത്തിന് റിയല്‍ ഫ്രണ്ട്‌സിനോടൊപ്പം പോലീസ് അസി. കമ്മീഷണറും

പാലക്കുന്ന് : മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പത്താം വാര്‍ഡ് നാട്ടുവഴികളും റോഡുകളും പാലക്കുന്ന് കരിപ്പോടി റിയല്‍ ഫ്രണ്ട്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാലിന്യമുക്തമാക്കി. അവധിയില്‍ കരിപ്പോടിയിലെ വീട്ടിലുണ്ടായിരുന്ന കണ്ണൂര്‍ സിറ്റി പോലീസ് അസി.കമ്മീഷണര്‍ പി. ബാലകൃഷ്ണന്‍ നായരും ശുചീകരണത്തില്‍ പങ്കാളിയായി. കരിപ്പോടി ഭജനമന്ദിരം മുതല്‍ തറയില്‍ വീട് വരെയുള്ള റോഡുകളും ഉപറോഡുകളുമാണ് ക്ലബ് അംഗങ്ങളും വീട്ടമ്മമാരും ചേര്‍ന്ന് ചപ്പു ചവറുകളും മാലിന്യങ്ങളും ശേഖരിച്ച് ശുചീകരിച്ചത്. പ്രസിഡന്റ് മനോജ് കരിപ്പോടി, സെക്രട്ടറി ശശിധരന്‍ പുതുക്കുന്ന്, ലീല കരിപ്പോടി, വിദ്യ പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി. തൊട്ടടുത്ത
പന്ത്രണ്ടാം വാര്‍ഡും പൂര്‍ണമായി ശുചീകരിച്ചുവെന്ന് അതിന് നേതൃത്വം നല്‍കിയ വാര്‍ഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.വി. ബാലകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *