കെ. വി.രാഗിണി ടീച്ചര്‍ക്ക് നാടിന്റെ സ്‌നേഹാദരം നല്‍കി

വേലാശ്വരം : വേലാശ്വരം അംഗന്‍വാടിയില്‍ നിന്നും 43 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച കെ. വി. രാഗിണി ടീച്ചര്‍ക്ക് നാടിന്റെ സ്‌നേഹാദരം നല്‍കി. വേലാശ്വരം വിശ്വഭാരതി ക്ലബ്ബില്‍ വച്ച് നടന്ന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കെ. വി. രാഗിണി ടീച്ചറെ ആദരിക്കുന്ന ചടങ്ങും ഉപഹാര വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍, ഡിവൈഎഫ്‌ഐ ചിത്താരി മേഖലാ കമ്മിറ്റി സെക്രട്ടറി വി. ഷനില്‍ കുമാര്‍, വിശ്വഭാരതി ക്ലബ്ബ് സെക്രട്ടറി പി. വി. അജയന്‍, ഇ.എം. എസ് ഗ്രന്ഥാലയം പ്രസിഡണ്ട് ഗോവിന്ദന്‍ മാസ്റ്റര്‍എന്നിവര്‍ സംസാരിച്ചു. കെ. വി. രാഗിണി ടീച്ചര്‍ മറുമൊഴി ഭാഷണം നടത്തി.സംഘാടക സമിതി കണ്‍വീനര്‍ പി കൃഷ്ണന്‍ സ്വാഗതവും ടി.പി.ജ്യോതിഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടിയും സുഭാഷ് അറുകരയും സംഘവും അവതരിപ്പിച്ച പാട്ടര ങ്ങും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *