സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ കാഞ്ഞിരടുക്കം ഉര്‍ സുലൈന്‍ പബ്ലിക് സ്‌കൂളിന് 12-ാം വര്‍ഷവും നൂറുമേനി ‘

രാജപുരം : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ കാഞ്ഞിരടുക്കം ഉര്‍ സുലൈന്‍ പബ്ലിക് സ്‌കൂളിന് 12-ാം വര്‍ഷവും നൂറുമേനി വിജയം. 22 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 4 പേര്‍ 90 ശതമാനത്തിന് മുകളിലും, 6 പേര്‍ 80 ശതമാനത്തിന് മുകളിലും, 3 പേര്‍ 70 ശതമാനത്തിനു മുകളിലും മറ്റുള്ളവര്‍ 50 ശതമാനത്തിനും മുകളിലും മാര്‍ക്ക് നേടി. 93.6 ശതമാനം മാര്‍ക്ക് നേടി അല്‍ഫോന്‍സ കെ.അഗസ്റ്റിന്‍, 92 ശതമാനം നേടി അഭിനവ് മധു, 91.6 ശതമാനം നേടി അലോണ മരിയ അജി എന്നിവര്‍ സ്‌കൂള്‍ തലത്തില്‍ 1, 2, 3 സ്ഥാനങ്ങള്‍ നേടി. വിജയികളെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു, സ്‌കൂള്‍ മാനേജ് മെന്റ്, പിടിഎ, സ്റ്റാഫ് എന്നിവര്‍ അഭിനന്ദനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *