വായനയുടെ താക്കോലുമായി കുട്ടിക്കൂട്ടംഫാം പത്തായപ്പുരയില്‍ വേറിട്ട അനുഭവമായി വായന വെളിച്ചം

കാഞ്ഞങ്ങാട്: അവധിക്കാല വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രന്ഥാലയങ്ങളില്‍ നടന്നുവരുന്ന വായനാ വെളിച്ചം പരിപാടി കുട്ടികള്‍ക്ക് വേറിട്ട അനുഭവമാകുന്നു. ആഴ്ചതോറും കുട്ടികള്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഒത്തു ചേര്‍ന്ന് വായനാനുഭവങ്ങള്‍ പങ്കുവെക്കുന്നു. മടിക്കൈ പബ്ലിക് ലൈബ്രറി ബാലവേദി കുട്ടികള്‍ കാരാക്കോട് ഫാം പത്തായപ്പുര യിലെത്തി വായനയുടെ വാതായനങ്ങള്‍ തുറന്നു. ഫാം പത്തായപ്പുരയിലെ വിവിധ കൃഷിരീതികള്‍, ജലസംരക്ഷണമാതൃകകള്‍, മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മാണം എന്നിവയെക്കുറിച്ചുള്ള സോദാഹരണ ക്ലാസും ഗ്ലാസ് ബ്രിഡ്ജ്, കുട്ടികളുടെ പാര്‍ക്ക് സന്ദര്‍ശനവും ആവേശകരമായ അനുഭവമായി. വായനാനുഭവങ്ങള്‍ പങ്കുവെക്കലിനും നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതിനും പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പി. കുഞ്ഞിക്കണ്ണന്‍ നേതൃത്വം നല്‍കി. ലൈബ്രറി പ്രസിഡന്റ് വി. ചന്തു, വി.വി. ശാന്തടീച്ചര്‍, രേണുകടീച്ചര്‍, കെ. ഷീബ, ഹരിപ്രിയ, ബാലാമണി എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി എം. രമേശന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എന്‍. രാഘവന്‍ നന്ദിയും പറഞ്ഞു. ഫാം പത്തായപ്പുരയിലെ സൗകര്യങ്ങള്‍ പൂര്‍ണമായും സൗജന്യമായി അനുവദിച്ചു തന്ന അധികൃതര്‍ക്ക് വായനശാലാ പ്രവര്‍ത്തകരും കുട്ടികളും നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *