ജില്ലാ കളക്ടര്‍ കെ. ഇമ്പ ശേഖറിന്റെ നിര്‍ദ്ദേശപ്രകാരം
കാസര്‍കോട് ഭൂരേഖ തഹസീല്‍ദാര്‍ മുരളി പി വി , ആദൂര്‍ വില്ലേജ് ഓഫീസര്‍ സത്യനാരായണ എ, ക്ലാര്‍ക്ക് അഭിഷേക്.ബി എന്നിവരുടെ നേതൃത്വത്തില്‍ ആദൂര്‍ വില്ലേജ് പരിധിയില്‍ നടത്തിയ പരിശോധനയില്‍ മിഞ്ചിപാദവ് നിന്നും അനധികൃതമായി ചെങ്കല്ല് കയറ്റിയ ലോറിയും, ജെ സി ബി യും പിടിച്ചെടുത്തു നെട്ടണിഗെ ഗ്രൂപ്പ് വില്ലേജ് ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.