രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ അറുപതാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് സമാപനമായി

കേരള നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.
രാവണീശ്വരം: കലാകായിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായ രാവണീശ്വരം സാമൂഹ്യ വിനോദന വികസന കലാകേന്ദ്രം രാമഗിരി ആറ് പതിറ്റാണ്ട് പിന്നിടുകയാണ്. അറുപതാം വാര്‍ഷിക ആഘോഷം 2023 മെയ് 7 മുതല്‍ വ്യത്യസ്തങ്ങളായ പരിപാടികളോടുകൂടി നടന്നുവരികയാണ് .വാര്‍ഷിക ആഘോഷ ഉദ്ഘാടനം, സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ,മെഗാ മെഡിക്കല്‍ ക്യാമ്പ് ,മഴപ്പൊലിമ ,ഓണാഘോഷം ,ജില്ലാതല ചരിത്ര ക്വിസ് മത്സരം, വയലാര്‍ ഗാനോത്സവം, വനിതോത്സവം,ബാലോത്സവം ,സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ,ജില്ലാതല കമ്പവലി മത്സരം, കര്‍ഷക സംഗമം എന്നീ പരിപാടികള്‍ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. വാര്‍ഷികാഘോഷങ്ങളുടെ സ്വഭാവം 2024 മെയ് 10 11 12 തീയതികളില്‍ നടന്നു.മെയ് 10 11 തീയതികളില്‍ ഭരത്മരളി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും 11ന് പ്രവാസി കുടുംബ സംഗമവും മെയ് 12ന് സമാപന സമ്മേളനവും നടന്നു അറുപതാം വാര്‍ഷികാഘോഷ സമാപന പരിപാടിയുടെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ നിര്‍വഹിച്ചു. രാവണേശ്വരത്തിന്റെ ചരിത്രം പറയുന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിക്കലും അദ്ദേഹം നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ. സബീഷ് അധ്യക്ഷനായി സി.പി.ഐ.എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം. വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍, സിനിമ താരം ചിത്ര നായര്‍ എന്നിവര്‍ മുഖ്യാതിഥികളായി.ഡോക്ടര്‍ എ .അശോകന്‍ രാവണേശ്വരത്തിന്റെ ചരിത്രം പറയുന്ന പുസ്തകത്തെ പരിചയപ്പെടുത്തി. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍ നിര്‍വഹിച്ചു. അഡ്വക്കേറ്റ് കെ. രാജ് മോഹന്‍, പി.കൃഷ്ണന്‍, എ.പവിത്രന്‍ മാസ്റ്റര്‍, പി. കാര്യമ്പു, കെ. പവിത്രന്‍, ടി. ശാന്തകുമാരി, എസ്. ശശി, നിതിന്‍ നാരായണന്‍, പി രാജേഷ്, കെ. ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ ന്നു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എ. കെ ജിതിന്‍ സ്വാഗതവും ട്രഷറര്‍ അനീഷ് രാമഗിരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായിക സയനോര ഫിലിപ്പ് ഒരുക്കിയ മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *