മാണിക്കോത്ത് കട്ടീല്‍ വളപ്പ് വയനാട്ടുകലവന്‍ തെയ്യം കെട്ട് മഹോത്സവം ചൂട്ടൊപ്പിക്കല്‍ മംഗലവും സുവനീര്‍ പ്രകാശനവും നടന്നു

കാഞ്ഞങ്ങാട്: 2024 ഏപ്രില്‍ 8 മുതല്‍ 12 വരെ നടന്ന മാണിക്കോത്ത് കട്ടീ ല്‍ വളപ്പ് തറവാട് വയനാട് കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ സമാപന പരിപാടിയായ ചൂട്ടക്കല്‍ മംഗലവുംസുവനീര്‍ പ്രകാശനവും തറവാട്ടില്‍ വച്ച് നടന്നു. വിവിധ കഴകങ്ങളിലെ ആചാര സ്ഥാനികര്‍, അമ്പല കമ്മിറ്റി ഭാരവാഹികള്‍, തറവാട് കമ്മിറ്റി ഭാരവാഹികള്‍, മറ്റ് ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്. കട്ടീലകം എന്ന പേരില്‍ തയ്യാറാക്കിയ സുവനീര്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍ തറവാട് പ്രസിഡണ്ട് നാരായണന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സുവനീര്‍ എഡിറ്റര്‍ ദാമോദര പണിക്കര്‍ കട്ടിലകം സുവനീര്‍ പരിചയപ്പെടുത്തി. ഐശ്വര്യ കുമാരന്‍ അധ്യക്ഷനായി. പാചക രംഗത്തെ സാന്നിധ്യമായ കൃഷ്ണന്‍ പുല്ലൂരിനെ ആദരിക്കുന്ന ചടങ്ങും നടന്നു. തെയ്യംകെട്ട് മഹോത്സവത്തിന്റെ അവലോകനവും വരവ് ചിലവ് കണക്ക് അവതരിപ്പിക്കലും രാശി ചിന്തയും ഇതോടൊപ്പം നടന്നു. കഴകം പ്രസിഡണ്ട് കൊട്ടന്‍ കുഞ്ഞി അടോ ട്ട് സംസാരിച്ചു. വി.വി. കെ ബാബു സ്വാഗതവും എം കെ നാരായണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *