സക്ഷമ കാസറകോട് ജില്ല കമ്മറ്റി ഭക്തസൂര്‍ദാസ് ജയന്തി ആഘോഷിച്ചു

ബോവിക്കാനം : പൊതു സമൂഹത്തിന്റെ ഇടപെടല്‍ ഭിന്നശേഷിക്കാരുടെ ഉയര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാകണമെന്ന് ഡോക്ടര്‍ പ്രവീണ്‍ കുമാര്‍ കോടോത്ത് അഭിപ്രായപ്പെട്ടു.സക്ഷമ കാസര്‍ഗോഡ് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ബോവിക്കാനം സരസ്വതി വിദ്യാലയത്തില്‍ നടന്ന ഭക്ത സൂര്‍ദാസ് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സക്ഷമയുടെ ഭക്തസൂര്‍ദാസ് ജയന്തി ആഘോഷത്തിന്റെ മുന്നോടിയായി ബോവിക്കാനം സരസ്വതി വിദ്യാലയം ഭിന്നശേഷി സൗഹൃദമാക്കി തന്ന് സക്ഷമയോട് സഹകരിക്കുകയും ചെയ്തു.അതോടെ സരസ്വതി വിദ്യാലയം ഭിന്നശേഷി സൗഹൃദ വിദ്യാലയം ആയി മാറി. സാഗതസംഘം അധ്യക്ഷന്‍ ഗിരീഷ് കാനത്തൂര്‍ അധ്യക്ഷത വഹിച്ചു.സക്ഷമ സംസ്ഥാന സഹസംഘടനാസെക്രട്ടറി പി സുഭാഷ് ഭക്തസൂര്‍ദാസ് അനുസ്മരണം നടത്തി. ഡോ.സുജയ പാണ്ഡ്യന്‍, ശ്രീ എ പ്രഭാകരന്‍ മാഷ്, എ കരുണാകരന്‍ മാഷ്, നന്ദഗോപാല്‍ മാഷ് സംസാരിച്ചു.സക്ഷമ ജില്ലാ പ്രസിഡന്റ് ഇ.കെ രവീന്ദ്രന്‍ നായര്‍ സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ ടി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാരായ കുമാരി കാവ്യ പി (ലക്ചറര്‍), മണികണ്ഠന്‍ (വിരലുകൊണ്ട് താളം), ബാലന്‍ മുണ്ടക്കൈ &ശാലിനി ബാലന്‍ (അവയവ ദാനം)എന്നിവരെ ആദരിച്ചു.
തുടര്‍ന്ന് ഭിന്നശേഷി കലാകാരന്മാരുടെ കലാവിരുന്നും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *