കോഴിക്കോട് രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ് ഫോര്‍മറിലിടിച്ച് കത്തി;

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വാഹനാപകടം. രോഗിയുമായി പോയ ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മറിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളേജില്‍നിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം. കനത്ത മഴയും അപകടത്തിന് കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *