ഫോക്കസ് പോയിന്റ് കാസറഗോഡ് ജില്ലാതല ഉദ്ഘാടനം ബളാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിര്‍വഹിച്ചു

രാജപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളെസെന്റ് കൗണ്‍സിലിങ് സെല്‍ കാസറഗോഡ് ജില്ലയുടെ നേതൃത്വത്തില്‍ എസ്. എസ്. എല്‍. സി പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഫോക്കസ് പോയിന്റ് സംഘടിപ്പിച്ചു. പത്താം ക്ലാസിനു ശേഷമുള്ള വിവിധ കോഴ്‌സുകളെകുറിച്ചും, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഷയകോമ്പിനേഷനുകളെ കുറിച്ചും അവയുടെ സാധ്യതകളും, അഡ്മിഷന്‍ രീതികള്‍, ഇന്ത്യയിലെ പ്രീമിയര്‍ സ്ഥാപനങ്ങളും അവയിലെ പ്രവേശന പരീക്ഷകള്‍ എന്നിവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ഓരോ വിദ്യാലയത്തിലെയും കരിയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡുമാര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
ഫോക്കസ് പോയിന്റ് ജില്ലാതല ഉദ്ഘാടനം ബളാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ പി. ടി. എ പ്രസിഡന്റ് ജേക്കബ് ഇ ജെ യുടെ അധ്യക്ഷതയില്‍ ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം നിര്‍വഹിച്ചു. കരിയര്‍ ഗൈഡന്‍സ് ജില്ല കോര്‍ഡിനേറ്റര്‍ സി പുഷ്പലത ആമുഖ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ അബ്ദുള്‍ ഖാദര്‍, കെ അജിത, പി.പത്മാവതി, സന്ധ്യ ശിവന്‍, സ്റ്റാഫ് സെക്രട്ടറി മോളി കെ ടി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ പി സക്കിര്‍ ഹുസൈന്‍ സ്വാഗതവും, കരിയര്‍ ഗൈഡന്‍സ് ജില്ല ജോയിന്റ് കോര്‍ഡിനേറ്റര്‍ കെ മെയ്സണ്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *