കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍
യൂണിറ്റ് പ്രസിഡണ്ട് ജോസ് മോന്‍ തോപ്പുകാലായില്‍ അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു . ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ. സജി മുഖ്യ പ്രഭാഷണം നടത്തി . മേഖല കണ്‍വീനര്‍ കെ അഷറഫ്, മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡണ്ട് ജസ്റ്റിന്‍ തങ്കച്ചന്‍ , വനിതാ പ്രസിഡണ്ട് ദിവ്യ അനീഷ് , കെ.പി അനില്‍ കുമാര്‍, സി കെ കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : അനീഷ് വട്ടക്കാട്ട് (പ്രസിഡണ്ട്), ജസ്റ്റിന്‍ തങ്കച്ചന്‍ (സെക്രട്ടറി), സെബാന്‍ കാരക്കുന്നേല്‍ (ട്രഷറര്‍). ജോസ്‌മോന്‍ ടി.വി, (ജില്ലാകൗണ്‍സില്‍ അംഗം).

Leave a Reply

Your email address will not be published. Required fields are marked *