ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: തിരുവനന്തപുരത്ത് പാസ്റ്റര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. ഇന്നലെ രാത്രിയിലാണ് വെള്ളറട കണ്ണനൂരില്‍ മൂന്നംഗ സംഘം ഭീതിപടര്‍ത്തി കൊലവിളി നടത്തിയത്.ലഹരിസംഘം അമ്ബൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെയും ഭര്‍ത്താവിനെയും നടുറോഡിലിട്ട് മര്‍ദ്ദിക്കുകയും ചെയ്തു.ഒരു വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ഇരുചക്രവാഹനങ്ങള്‍ മറിച്ചിടുകയും ചെയ്തു. പണം അപഹരിച്ചതായും നാട്ടുകാര്‍ പറഞ്ഞു. ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുടമയെയും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി. കേറിപ്പോടാ എന്നുപറഞ്ഞ് അസഭ്യം പറഞ്ഞു, വെട്ടാന്‍ വന്നു’ എന്ന് വീട്ടുടമ പറഞ്ഞു.പൊലീസ് സ്ഥലത്തെത്തിയത് വൈകിയെന്നു നാട്ടുകാര്‍ ആരോപിച്ചു. രാത്രി പത്തു മണിക്ക് വിളിച്ച് കാര്യമറിയിച്ചിട്ടും പൊലീസ് എത്തിയത് ഒന്നര മണിക്കൂറിനു ശേഷമാണെന്നാണ് ആരോപണം. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *