ശ്രീശങ്കരജയന്തി ഭാരതീയ വിചാരകേന്ദ്രം കാഞ്ഞങ്ങാട് സ്ഥാനീയസമിതിയുടെ വേദാന്ത പ്രഭാഷണപരമ്പര തുടങ്ങി

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി നടത്തുന്ന വേദാന്തപ്രഭാഷണ പരമ്പര തുടങ്ങി. ആധ്യാത്മിക പ്രഭാഷകന്‍ കാഞ്ഞങ്ങാട് രവീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സനാതനധര്‍മ പുന:സ്ഥാപനത്തില്‍ ശ്രീമദ് ശങ്കരാചാര്യ ഭഗവദ്പാദരുടെ സംഭാവന എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തി. സ്ഥാനീയ സമിതി പ്രസിഡന്റ് പി.മാധവന്‍ അധ്യക്ഷത വഹിച്ചു. വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ മുരളീധരന്‍ പാലമംഗലം പ്രസംഗിച്ചു. പി.മോഹന്‍ ബാബു സ്വാഗതവും ജി.അരുണ്‍ ദാസ് നന്ദിയും പറഞ്ഞു. പ്രതിമാസം കാഞ്ഞങ്ങാട്ട് നടത്തുന്ന പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9961660413 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *