പാലക്കുന്ന് : പൊടിപ്പളം കണ്ടത്തില്‍ രക്തേശ്വരി ദേവസ്ഥാനത്തില്‍ കളിയാട്ട ഉത്സവം സമാപിച്ചു. ഒരു നൂറ്റാണ്ടോളം പഴക്കമുണ്ടെന്നു പറയപ്പെടുന്ന ദേവസ്ഥാനത്ത് ആദ്യമായാണ് കളിയാട്ടം നടന്നത്. അരവത്ത് ശിവരാമന് മേസ്ത്രി ചെയര്‍മാനായും ജനാര്ദ്ദനന് പൊടിപ്പളം ജനറല്‍ കണ്‍വിനര്‍ ആയും വിപുലമായ ആഘോഷകമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉത്സവം നടന്നത്. കളിയാട്ടത്തിന്റെ ഭാഗമായി രക്തേശ്വരിഅമ്മയുടെയും ഗുളികന്റെയും തെയ്യകോലങ്ങള്‍ കെട്ടിയാടി.