വൈദ്യുതി ബോര്‍ഡില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമം വിരമിച്ചവരെ ദിവസക്കൂലിക്ക് വെക്കാന്‍ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മാറി മണ്‍സൂണ്‍ കാലത്തിലേക്ക് കടക്കാനൊരുങ്ങവേ വൈദ്യുതി ബോര്‍ഡില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമം.വൈദ്യുതിബോര്‍ഡില്‍ ഈ മേയ് 31ന് മാത്രം വിരമിക്കാനൊരുങ്ങുന്നത് 1099 പേരാണ്. കഴിഞ്ഞ മേയില്‍ 899 പേര്‍ വിരമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആകെ 1300 പേരും. പുതിയ നിയമനങ്ങള്‍ നടക്കാത്തതിനാല്‍ ലൈന്‍മാന്‍മാരുടെ വലിയ കുറവുണ്ട്. രൂക്ഷമായ പ്രതിസന്ധിയാണ് ഇതുണ്ടാക്കുന്നത്.ലൈന്‍മാന്‍, വര്‍ക്കര്‍ തസ്തികകളിലെ ജീവനക്കാരുടെ കുറവ് വേനല്‍ക്കാലത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. മഴക്കാലമാകുന്നതോടെ സംസ്ഥാനമൊട്ടാകെ അറ്റകുറ്റപണികള്‍ക്കും മറ്റും കൂടുതല്‍ പേരെ ആവശ്യമായി വരുന്ന സമയത്താണ് നിലവിലുള്ള തൊഴിലാളി പ്രതിസന്ധി. 750 രൂപയ്ക്ക് എത്ര പേര്‍ ജോലിക്കെത്തുമെന്നും ആശങ്കയുണ്ട്. ആകെ 30,321 ജീവനക്കാരെയാണ് റെഗുലേറ്ററി കമ്മിഷന്‍ അനുവദിച്ചിട്ടുള്ളത്. നിലവില്‍ 28,044 പേരാണുള്ളത്. ഇതില്‍നിന്നാണ് 1099 പേര്‍കൂടി വിരമിക്കുന്നത്. ആകെ മൊത്തം 3376 ജീവനക്കാരുടെ കുറവാണ് നിലവിലുള്ളത്.ഇത് പരിഹരിക്കാന്‍ വിരമിച്ചവരെ 750 രൂപ ദിവസക്കൂലിക്ക് നിയമിക്കാനാണ് തീരുമാനം. 65 വയസ്സുവരെയുള്ള താഴെത്തട്ടിലുള്ള പുതിയ നിയമനങ്ങള്‍ യോഗ്യത സംബന്ധിച്ച തര്‍ക്കങ്ങള്‍ കാരണം കോടതി കയറി മുടങ്ങിയിരുന്നു. ഇതിനുപുറമേ, തസ്തികകളുടെ പുനഃസംഘടന പൂര്‍ത്തിയാകും വരെ ഒരു തസ്തികയിലെയും ഒഴിവുകള്‍ പി എസ് സി റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *