നീലേശ്വരം സ്വദേശിയും യുഎഇയിലെ മാധ്യമപ്രവര്‍ത്തകനുമായ റാശിദ് പൂമാടത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ

നീലേശ്വരം ആനച്ചാല്‍ സ്വദേശിയും യുഎഇയിലെ മാധ്യമപ്രവര്‍ത്തകനുമായ റാശിദ് പൂമാടത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ.
അബുദബിയില്‍ ഇതാദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകന് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക താമസ അനുമതിയാണ് ഗോള്‍ഡന്‍ വിസ. ഇത് സാധാരണ വിസകളില്‍ നിന്ന് വ്യത്യസ്തമായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള താമസ സൗകര്യം നല്‍കുന്നു. 10 വര്‍ഷം കാലാവധിയുള്ള, പുതുക്കാവുന്ന ദീര്‍ഘകാല റെസിഡന്‍സ് വിസയാണിത്. ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കു ദീര്‍ഘകാലത്തേക്ക് യുഎഇയില്‍ താമസിച്ച് ജോലി ചെയ്യാനും പഠിക്കാനും തൊഴില്‍ ചെയ്യാനും കഴിയും. സ്‌പോണ്‍സര്‍ഷിപ്പ് ആവിശ്യമില്ല. യു എ ഇ ആഭ്യന്തര മന്ത്രാലയം, അബൂദബി പോലീസ്, ഷാര്‍ജ സാംസ്‌കാരിക വകുപ്പിന്റെ മാധ്യമ പുരസ്‌കാരം രണ്ട് തവണ ഉള്‍പ്പെടെ പതിനഞ്ചോളം അവാര്‍ഡുകള്‍ക്ക് അര്‍ഹനായ മാധ്യമ പ്രവര്‍ത്തകനാണ് റാശിദ് പൂമാടം. ആനച്ചാലിലെ പരേതനായ ടി.വി.കുഞ്ഞഹമ്മദിന്റെയും ഫാത്തിമയുടെയും മൂത്ത മകനാണ്. പയ്യന്നൂര്‍ കാറമേല്‍ സ്വദേശിനി ഫാത്തിമത്ത് സഫീദയാണ് ഭാര്യ. മക്കള്‍: ഐമന്‍ അഹമ്മദ്, ദനീന്‍ മെഹ്ക് . സഹോദരങ്ങള്‍: സഈദ്, ഇര്‍ഷാദ്, നുസ്രത്ത്, ഫഹദ്, ജാബിദ്, റഹീമ.

Leave a Reply

Your email address will not be published. Required fields are marked *