ശുചിത്വ സന്ദേശവുമായി ഏകാംഗ പദയാത്ര

നീലേശ്വരം; പരിസ്ഥിതി സംരക്ഷണത്തിനും പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുമുള്ള സന്ദേശവുമായി ഏകാംഗ പദയാത്ര. കൊല്ലം ജില്ല ശുചിത്വമിഷന്റെയും പത്മശ്രീ അലി മണിക്ഫാന്‍ ഇന്റര്‍നാഷണല്‍ ഫോര്‍ ഓഷ്യനോ ഗ്രാഫിയുടെയും കൊട്ടിയം റോട്ടറി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ കൊല്ലത്തെ സാമൂഹ്യ പ്രവര്‍ത്തകനായ ആര്‍ പത്മജനാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ബോധവല്‍ക്കരണ പദയാത്രയ്ക്കിടയില്‍ നീലേശ്വരം നഗരസഭയിലെത്തിയത്. നഗരസഭാ ഓഫീസില്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി.വി ശാന്ത പത്മജനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സെക്രട്ടറി മനോജ് കുമാര്‍ കെ, കൗണ്‍സിലര്‍മാരായ കെ മോഹനന്‍, പി.പി ലത, പി. ബിന്ദു, കെ. പ്രീത, ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍, നവകേരള മിഷന്റെ റിസോഴ്‌സ് പേഴ്‌സന്‍ പി.വി ദേവരാജന്‍ തുടങ്ങിയവരും മറ്റ് നഗരസഭാ ജീവനക്കാരും സംബന്ധിച്ചു.കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനില്‍ വച്ച് ജില്ലാ കലക്ടര്‍ ശ്രീ കെ ഇമ്പശേഖര്‍ ഐഎഎസ് ആണ് പദയാത്ര ഉദ്ഘാടനം ചെയ്തത്.ജൂണ്‍ 5 ന് പരിസ്ഥിതി ദിനത്തില്‍ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *