ചിറപ്പുറം ബി ഏ സി യുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന അവധിക്കാല ബാസ്‌ക്കറ്റ് ബോള്‍ പരീശിലന ക്യാമ്പ് കുട്ടികള്‍ക്ക് നവ്യാനുഭവമാകുന്നു

നീലേശ്വരം : ചിറപ്പുറം ബി ഏ സി യുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന അവധിക്കാല ബാസ്‌ക്കറ്റ് ബോള്‍ പരീശിലന ക്യാമ്പ് കുട്ടികള്‍ക്ക് നവ്യാനുഭവമാകുന്നു. ഏപ്രില്‍ 1 മുതല്‍ നീലേശ്വരം മുന്‍സിപ്പാലിറ്റി യുടെ ചിറപ്പുറത്തുള്ള സ്റ്റേഡിയത്തിലെ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ 8 മണി വരെ പരീശിലനം നല്‍കുന്നത്. 7 വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള 25 കുട്ടികള്‍ പരീശീലനക്യാംപില്‍ പങ്കെടുക്കുന്നു. മുന്‍ കെ എസ് ഇ ബി ബാസ്‌ക്കറ്റ് ബോള്‍ താരം പി.ഗോപാലകൃഷ്ണനാണ് പരീശീലനത്തിന് നേതൃത്വം നല്‍കുന്നത്. മുന്‍സംസ്ഥാന താരങ്ങളായ ടി.രാധാകൃഷ്ണന്‍, ഉത്തര എ എന്നിവര്‍ പരീശിലനത്തിന് സഹായിക്കുന്നു കുട്ടികള്‍ക്കുള്ള ജഴ്‌സി വിതരണത്തിന്റെ ഉല്‍ഘാടനം കേണല്‍ ഇവി നാരായണന്‍ നിര്‍വ്വഹിച്ചു. ബി ഏ സി പ്രസിഡന്റ് കെ രഘു അധ്യക്ഷതവഹിച്ചു മുഖ്യപരിശീലകന്‍ പി ഗോപാലക്ഷണന്‍ എം ഗോപിനാഥന്‍, ഇ ബൈജു, ടി. രാധാകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. ബി ഏ സി സെക്രട്ടരി ടി രാജന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *