അനധികൃത ചെങ്കല്‍ ഖനനം; വാഹനങ്ങള്‍ പിടിച്ചെടുത്തു

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ശനിയാഴ്ച അതിരാവിലെ നടത്തിയ പരിശോധന യില്‍ മഞ്ചേശ്വരം താലൂക്കിലെ മീഞ്ച വില്ലേജ് പരിധിയില്‍ നിന്നും അനധികൃത ചെങ്കല്ല് ഖനനം നടത്തിയ നാല് ടിപ്പര്‍ ലോറിയും ഒരു ജെ.സി.ബിയും പിടികൂടി തഹസീല്‍ദാര്‍ വി.ഷിബുവിന്റെ നേതൃത്വത്തില്‍ നടന്ന സ്‌ക്വാഡില്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ഡപ്യൂട്ടി തഹസില്‍ദാര്‍ മുഹമ്മദ് ഹാരിസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജിഗീഷ്, ക്ലര്‍ക്കുമാരായ നൗഷാദ്, സിദ്ദിഖ് എന്നിവര്‍ അംഗങ്ങള്‍ ആയിരുന്നു.

കാസര്‍കോട് ഭൂരേഖ തഹസീല്‍ദാര്‍ പി.വി മുരളി, ക്ലാര്‍ക്ക് .ബി.അഭിഷേക് എന്നിവരുടെ നേതൃത്വത്തില്‍ അഡൂര്‍ വില്ലേജ് പരിധിയിലെ അളിയനടക്കയിലെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്ല് ക്വാറി നിന്നും ചെങ്കല്ല് കയറ്റിയ KA 21 B 5534 വാഹനവും, മുന്നാട് വില്ലേജ് പരിധിയിലെ ചെമ്പക്കാട് കരിങ്കല്‍ ക്വാറിയില്‍ നിന്നും ഹിറ്റാച്ചിയും പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *