പുല്ലൂര്‍ മേല്‍പ്പാലം എന്‍.ഐ.ടി പഠനറിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും

പുല്ലൂര്‍ മേല്‍പാലംനിര്‍മാണത്തിനിടെ ഒരു ഭാഗം തകര്‍ന്നത് സംബന്ധിച്ച് പഠിക്കാന്‍കോഴിക്കോട് എന്‍.ഐ.ടിയെ ചുമതലപ്പെടുത്തി എന്‍.ഐ.ടിയുടെ റിപ്പാര്‍ട്ട് ഒരാഴ്ചക്കകം ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ചെമ്മട്ടം വയലില്‍ ദേശിയ പാത റോഡ് നിര്‍മാണത്തെ തുടര്‍ന്ന് യാത്രാതടസ്സം നേരിടുന്നവരുടെ ബുദ്ധിമുട്ടുകള്‍ പ്രദേശവാസികള്‍ കളക്ടറെ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

കാര്യങ്കോട് പുതിയപാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത് കാലവര്‍ഷത്തിന്‍ വെള്ളപ്പൊക്കമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
വീരമലക്കുന്ന് ദേശീയപാത പാര്‍ശ്വസംരക്ഷണ പ്രവൃത്തി 31ന് പൂര്‍ത്തീകരിക്കും. വീര മലക്കുന്നിന്റെ ദേശീയപാത പാര്‍ശ്വ സംരക്ഷണ പ്രവൃത്തി മേയ് 31 നകം പൂര്‍ത്തീകരിക്കും.പാര്‍ശ്വ സംരക്ഷണ പ്രവൃത്തിയോടെ മണ്ണിടിച്ചിലുണ്ടായാലും ഗതാഗത തടസ്സമുണ്ടാക്കാതെ പരിഹരിക്കാനാകുമെന്ന് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീരമലക്കുന്ന് പാര്‍ശ്വഭിത്തി നിര്‍മിച്ച് സംരക്ഷിക്കും. മട്ടലായിക്കുന്നിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ദേശീയപാത അതോറിറ്റി പ്രതിനിധി സേതുമാധവന്‍ നിര്‍മ്മാണ കരാര്‍ കമ്പനി പ്രതിനിധികളായ മല്ലികാര്‍ജുന റാവു, ജെ എസ് തിവാരി ജനറല്‍ മാനേജര്‍മാരായ ശ്രീരാമമൂര്‍ത്തി വെങ്കട്ടരമണ, കാസര്‍കോട് താഹസില്‍ദാര്‍ അബൂബക്കര്‍ സിദ്ദിഖ്, ഹോസ്ദുര്‍ഗ്ഗ് താഹ്‌സില്‍ദാര്‍ എം.മായ, റവന്യൂ ഇന്‍സ്‌പെക്ടര്‍ എം. അനൂപ് എന്നിവര്‍ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *