ട്യൂഷന്‍ അദ്ധ്യാപകരെ നിയമിക്കുന്നു

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാറഡുക്ക,ദേലമ്പാടി പ്രീമെട്രിക് ഹോസ്റ്റലുകളിലെ (ആണ്‍കുട്ടികള്‍)അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് ട്യൂഷന്‍ അധ്യാപകരെ നിയമിക്കുന്നു. രണ്ട് ഹോസ്റ്റലുകളിലും യു.പി തലത്തില്‍ മൂന്നു വീതവും ഹൈസ്‌കൂള്‍ തലത്തില്‍ മാത്സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലായി ആറ് വീതവും ഒഴിവുകളാണ് ഉള്ളത്. രാവിലെയോ വൈകുന്നേരമോ ആയി മാസത്തില്‍ 20 മണിക്കൂറാണ് ക്ലാസ്സെടുക്കേണ്ടത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30 നകം കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *