കുറ്റിക്കോലില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ബന്തടുക്കയില വ്യാപാരിയും ഭാര്യയും മരിച്ചു;

കുറ്റിക്കോല്‍ : കുറ്റിക്കോലില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ബന്തടുക്കയില വ്യാപാരിയും ഭാര്യയും മരിച്ചു. ബന്തടുക്ക സ്വദേശിയും മണവാട്ടി ടെക്സ്റ്റയില്‍സ് ഉടമയുമായ കെ.കെ.കുഞ്ഞികൃഷ്ണന്‍ (60) ഭാര്യ ചിത്രകല (50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ബേത്തൂര്‍ പാറ കുന്നുമ്മല്‍ റോഡിലാണ് അപകടം. സ്‌കൂട്ടി പൂര്‍ണമായും തകര്‍ന്നു. കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ദമ്പതികള്‍. എതിരെ വന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു. 30 മീറ്റര്‍ ദൂരത്തേക്ക് തെറിച്ച സ്‌കൂട്ടി മണ്‍തിട്ടയിലിടിച്ച് നില്‍ക്കുകയായിരുന്നു. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും രക്ഷയായില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ രണ്ട് പേരാണുണ്ടായിരുന്നത്. ബേഡകം പൊലീസ് സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *