മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്ര പ്രതിഷ്ഠാദിന വാര്‍ഷികം അന്നദാനത്തിനായുളള പച്ചക്കറി വിളവെടുത്തു

ഉദുമ: മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്ര പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തിന്റെ അന്നദാനത്തിനായുളള പച്ചക്കറി വിളവെടുത്തു. മുതിര്‍ന്ന കര്‍ഷകന്‍ കൊട്ടന്‍ മാങ്ങാട്, കുഞ്ഞിക്കണ്ണന്‍ കയലംവളപ്പ്, ബാബു മാങ്ങാട് എന്നിവര്‍ ചേര്‍ന്നാണ് മാങ്ങാട് വയലില്‍ വെള്ളരി, വെണ്ടക്ക, കുമ്പളം, മത്തന്‍ എന്നിവ കൃഷി ചെയ്തത്. ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ബീവി മാങ്ങാട് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ അമരാവതി അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ നായര്‍, ബാലചന്ദ്രന്‍ മാങ്ങാട്, വിനോദ് കുമാര്‍, സുകുമാരന്‍ മാസ്റ്റര്‍ തൊട്ടിയില്‍, വിജയന്‍ അമരാവതി, കുട്ടികൃഷ്ണന്‍, രാമകൃഷ്ണന്‍, അശോകന്‍, കൃഷ്ണന്‍, പുരുഷു മാങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. മെയ് 23 മുതല്‍ 30 വരെയാണ് അരവത്ത് കെ യു പത്മനാഭ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവം നടക്കുക. മെയ് 23ന് വൈകുന്നേരം 3 മണിക്ക് ഭഗവത്ഗീതജ്ഞാന യജ്ഞാരംഭവും തുടര്‍ന്ന് പുതുതായി നിര്‍മ്മിച്ച അഗ്രശാലയുടെയും ചുറ്റുമതിലിന്റെയും സമര്‍പ്പണം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *