നീലേശ്വരത്ത് മഴക്കാലപൂര്‍വ്വ ശുചീകരണം തുടങ്ങി

നീലേശ്വരം: മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീലേശ്വരം നഗരസഭാതല പൊതുശുചീകരണം ചിറപ്പുറം മാലിന്യ സംസ്‌കരണ പ്ലാന്റ് പരിസരത്ത് നടന്നു.
ശുചീകരണ പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി വി ശാന്ത, വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടി. പി ലത, വി ഗൗരി, പി. ഭാര്‍ഗവി , കൗണ്‍സിലര്‍മാരായ ടി വി ഷീബ, കെ ജയശ്രീ, വി.വി ശ്രീജ, വി വി സതി, പി പി ലത, എ ബാലകൃഷ്ണന്‍, കെ. നാരായണന്‍, പി വത്സല, പി ശ്രീജ, റഫീഖ് കോട്ടപ്പുറം, പി കെ ലത, പി. കുഞ്ഞിരാമന്‍, കെ.വി ശശികുമാര്‍ , കെ പ്രീത,സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ പി.എം സന്ധ്യ, ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍, എ. വിജിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കോട്ടപ്പുറം CHMKS ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *